കര്‍ഷക നേതാക്കള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നു 
India

റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും; ദേശീയ പാതകളിലെ ടോള്‍ പിരിവ് തടയും; കര്‍ഷകരോട് മുഴുവന്‍ ഡല്‍ഹിയിലെത്താന്‍ ആഹ്വാനം; സമരം കടുപ്പിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കര്‍ഷക നേതാക്കാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരത്തിനൊരുങ്ങി കര്‍ഷകര്‍. റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകനേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കര്‍ഷക നേതാക്കാള്‍.

വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തു. കര്‍ഷകനിയമം പിന്‍വലിക്കും സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

ദേശീയ പാതകളിലെ ടോള്‍ പിരിവ്  തടയുമെന്ന് ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയിലേക്കുള്ളപാതകള്‍ പൂര്‍ണമായി ഉപരോധിക്കുമെന്നും രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT