Father A Senior Assam Minister, Daughter Joins Anti-Centre Students Protest Screen grab
India

അച്ഛന്‍ അസം മന്ത്രി; കേന്ദ്രത്തിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് മകള്‍- ദൃശ്യങ്ങള്‍ വൈറല്‍

അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകള്‍ ദിബിസ മഹന്ത ഈ സമരത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ഗുവാഹത്തി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകള്‍ ദിബിസ മഹന്ത ഈ സമരത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വ്യാഴാഴ്ച ഗുവാഹത്തിലിയിലെ ചാച്ചാലില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിലാണ് ദിബിസ മഹന്ത പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അവര്‍ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്ലക്കാര്‍ഡുകള്‍ ഏന്തിയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചുമാണ് അവര്‍ ധര്‍ണയില്‍ പങ്കെടുത്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയും ഉത്തരവാദിത്തവുമാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്.

ബിജെപിയുടെ ഘടകകക്ഷിയായ അസം ഗണ പരിഷത്തിന്റെ (എജിപി) സംസ്ഥാന പ്രസിഡന്റ് അതുല്‍ ബോറ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് കേശബ് മഹന്ത. 2016 മുതല്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ് അദ്ദേഹം. മുതിര്‍ന്ന നേതാവിന്റേയും മന്ത്രിയുടേയും മകള്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഇതൊരു വിദ്യാര്‍ഥി പ്രക്ഷോഭമാണെന്നും അവരുടെ ആവശ്യങ്ങളേയും വാദങ്ങളേയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Father A Senior Assam Minister, Daughter Joins Anti-Centre Students Protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമല ഇന്റര്‍നാഷണല്‍ വിട്ടോ?; എത്രകാലമായി നിങ്ങള്‍ നോക്കുന്നു?, കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാന്‍ ശ്രമം'

ഡൈനാമിക് ലൈറ്റ് നോട്ടിഫിക്കേഷന്‍ സിസ്റ്റം, വലിയ ബാറ്ററി; ഐക്യൂഒഒ ഇസഡ്11 ലൈറ്റ് ഫൈവ് ജി വിപണിയില്‍

'സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?' ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

ലക്ഷങ്ങള്‍ സമ്പാദിക്കാം; എന്താണ് 10-10-10 റൂള്‍?, അറിയാം വിശദമായി

അശ്ലീല വിഡിയോ പുറത്ത്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി