പ്രതീകാത്മക ചിത്രം 
India

കോവിഡ് പരിശോധന ഭയന്ന് അച്ഛന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം; മൂത്തമകള്‍ ആത്മഹത്യ ചെയ്തു; രണ്ടാമത്തെ മകളും കടലില്‍ ചാടി; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ

കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. അതില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായും മറ്റൊരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. മഹാരായ്‌ലിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. 

പിതാവിന്റെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചാല്‍ ക്വാറന്റൈനില്‍ തുടരേണ്ടിവരുമെന്ന് ഭയമാണ് അച്ഛന്‍െ മൃതദേഹം ഇത്രയും ദിവസം പെണ്‍കുട്ടികള്‍ വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. 72കാരന്‍െ മൃതദേഹം വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളുടെ മുപ്പത്തിയാറുകാരിയായ ഇളയ മകള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. അതിനിടെയാണ് പിതാവ് മരിച്ച വിവരം പൊലീസ് അറിയുന്നത്.

പൊലീസ് അന്വേഷണത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി. പിതാവിന്റെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചാല്‍ ക്വാറന്റൈനില്‍ തുടരേണ്ടിവരുമെന്ന് ഭയമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂത്തമകള്‍ വിദ്യ കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു