പ്രതീകാത്മക ചിത്രം 
India

നിരന്തരമായ ലൈം​ഗികപീഡനം, വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; 28കാരനെ കഴുത്തറുത്ത് കൊന്ന് 14കാരൻ, അറസ്റ്റ്

പേപ്പർ കട്ടർ ഉപയോ​ഗിച്ച് കൊല നടത്തിയ ശേഷം മൊബൈൽ ഫോണും കൊണ്ട് കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 28കാരനെ കഴുത്തറുത്ത് കൊന്ന് 14കാരന്‍. ഡല്‍ഹിയിലെ ബട്‌ല ഹൗസ് പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ട യുവാവ് തന്നെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച 2.15നാണ് ബട്‌ല ഹൗസിലെ ഇരുനില കെട്ടിടത്തില്‍ യുവാവിനെ കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. യുവാവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ അധ്യാപകനാണ് കൊല്ലപ്പെട്ട യുവാവ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് മാസം മുന്‍പാണ് വിദ്യാര്‍ത്ഥി യുവാവിനെ പരിചയപ്പെടുന്നത്. പാര്‍ക്കില്‍ വെച്ച് യുവാവ് വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. 
പിന്നീട് ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചു വരുത്തി നിരന്തരം പീഡിപ്പിച്ചു. പീഡനത്തിന്റെ വിഡിയോ ചിത്രീകരിക്കുകയും അനുസരിച്ചില്ലെങ്കില്‍ വിഡിയോ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. 

ബുധനാഴ്ച രാവിലെ 11.30 ഓടെ യുവാവ് വിദ്യാര്‍ത്ഥിയെ ബട്‌ല ഹൗസിലെ വീട്ടിലേക്ക് വിളിച്ചു. യുവാവിനെ വകവെരുത്താന്‍ പേപ്പര്‍ കട്ടര്‍ കയ്യില്‍ കരുതിയിരുന്നു. ഇത് ഉപയോഗിച്ചാണ് കൊലനടത്തിയത്. കൊലയ്ക്ക് ശേഷം യുവാവിന്റെ മൊബൈല്‍ ഫോണുമായി വിദ്യാര്‍ത്ഥി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ന്യൂ ഫ്രണ്ടസ് കോളനിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പ്രതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT