പ്രതീകാത്മക ചിത്രം 
India

അമ്മാവന്‍ ബലാത്സംഗം ചെയ്തു; സ്‌കൂള്‍ വിദ്യാർഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി 

രാജസ്ഥാനില്‍ അമ്മാവന്‍ ബലാത്സംഗം ചെയ്തതിന്റെ മനോവിഷമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കിണറ്റില്‍ ചാടി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അമ്മാവന്‍ ബലാത്സംഗം ചെയ്തതിന്റെ മനോവിഷമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കിണറ്റില്‍ ചാടി ജീവനൊടുക്കി. പീഡനത്തിന് ഇരയായ അന്ന് തന്നെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജോധ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. കിണറ്റില്‍ നിന്ന് പൊക്കിയെടുത്ത സ്‌കൂള്‍ വിദ്യാർഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ അമ്മാവന്‍ നിരന്തരമായി ഉപദ്രവിച്ചതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ നിരവധി തവണ അമ്മാവനോട് ആവശ്യപ്പെട്ടിരുന്നതായി അച്ഛന്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ അമ്മാവന്‍ പീഡിപ്പിച്ചത്. ഇതിന്റെ മനോവിഷമത്തില്‍ അന്ന് രാത്രി പെണ്‍കുട്ടി വീട് വിട്ടിറങ്ങി.

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ ചാടിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയില്‍ അമ്മാവനെതിരെ കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മോയിനുദ്ദീനെ ശനിയാഴ്ച  അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു