പ്രതീകാത്മക ചിത്രം 
India

ഉറങ്ങിക്കിടക്കവേ ട്രെയിനിന്റെ മുകളിലെ ബർത്തിൽ നിന്നും വീണു; 72 കാരൻ മരിച്ചു

സിലമ്പ് എക്സ്പ്രസിൽ രാത്രിയിൽ കാരൈക്കുടിയിൽനിന്നാണ് നാരായണൻ ട്രെയിനിൽ കയറിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തീവണ്ടിയുടെ മുകളിലെ ബെർത്തിൽ  ഉറങ്ങിക്കിടക്കവേ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരൻ മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശി ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽ നിന്നുള്ള സംഘത്തിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

സിലമ്പ് എക്സ്പ്രസിൽ രാത്രിയിൽ കാരൈക്കുടിയിൽനിന്നാണ് നാരായണൻ ട്രെയിനിൽ കയറിയത്. പുലർച്ചെയോടെ ട്രെയിൻ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികർ ഇയാളെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയിൽ നിന്ന് രക്തം വാർന്നനിലയിലുമായിരുന്നു. 

ട്രെയിൻ താംബരം സ്റ്റേഷനിൽ എത്തിയ ഉടൻ ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബർത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാൽ, ഇയാൾ ബെർത്ത് മാറി മുകളിൽ കിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT