പ്രതീകാത്മക ചിത്രം 
India

കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി; തീരാത്ത പക; കാമുകൻ മോഷ്ടിച്ചത് മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ലാപ്ടോപ്പുകൾ

കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു; തീരാത്ത പക; കാമുകൻ മോഷ്ടിച്ചത് മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ലാപ്ടോപ്പുകൾ; അറസ്റ്റ് 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മെഡിക്കൽ വിദ്യാർഥികളുടെ മാത്രം ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ തമിഴ്‌ശെൽവൻ കണ്ണൻ (24) എന്ന യുവാവാണ് പിടിയിലായത്. ഇയാളെ ​ഗുജറാത്തിൽ വച്ച് ജാംനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഡിസംബറിൽ എംപി ഷാ മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ആറ് ലാപ്‌ടോപ്പുകൾ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ നിന്നായി അഞ്ഞൂറോളം ലാപ്‌ടോപ്പുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26നാണ് എംപി ഷാ മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയത്. 

‍‍ഡിസംബർ 26ന് ജാംനഗറിലെത്തിയ പ്രതി ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. തുടർന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോൽ കണ്ടെത്തുകയും മുറി തുറന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുകയുമായിരുന്നു. 

ചോദ്യം ചെയ്യലിൽ പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തമിഴ്‌ശെൽവൻ വെളിപ്പെടുത്തിയത്. മെഡിക്കൽ വിദ്യാർഥികളുടെ ലാപ്‌ടോപ്പുകൾ മാത്രമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. 2015-ൽ ജീവിതത്തിലുണ്ടായ ഒരു സംഭവമായിരുന്നു അതിന് കാരണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർഥികൾ അന്ന് തമിഴ്‌ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തിയിരുന്നു. ഇത് പിന്നീട് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡിക്കൽ വിദ്യാർഥികളോട് പക തോന്നിയത്. 

ഇതുവരെ അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികളുടെ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങൾ. പിന്നീട് ഫരീദാബാദിലേക്ക് താമസം മാറി. തുടർന്ന് ഉത്തരേന്ത്യയിലെയും മെഡിക്കൽ കോളജുകളിൽ മോഷണം നടത്തി. ഇന്റർനെറ്റിൽനിന്നാണ് മെഡിക്കൽ കോളജുകളുടെ വിവരങ്ങൾ സംഘടിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍