പ്രതീകാത്മക ചിത്രം 
India

എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം, കേസ്‌

സെക്ഷന്‍ 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ സെക്ഷന്‍ 22, 23 എന്നിവ പ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട്  അശ്ലീല പരാമര്‍ശം നടത്തിയ പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനിലെ ജീവനക്കാരോടാണ്‌ മോശമായി പെരുമാറിയത്.  ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസാണ് കേസെടുത്തത്. 

മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ താക്കീത് നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും തുടര്‍ന്ന സാഹചര്യത്തിലാണ് പരാതി കൊടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 509 ,എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ സെക്ഷന്‍ 22, 23 എന്നിവ പ്രകാരമാണ് പ്രതിയായ അഭിനവ് ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അഭിനവ് ശര്‍മയുടെ പെരുമാറ്റം മറ്റ് യാത്രക്കാരെ ഭയമുണ്ടാക്കുന്ന സാഹചര്യത്തിലെത്തിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. രാജ്യത്തോട് അനാദരവ് കാണിക്കുന്ന തരത്തിലാണ് ഇയാളുടെ പെരുമാറ്റം ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ ജീവനക്കാരുടെ പരാതിയില്‍ പറയുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

SCROLL FOR NEXT