സെക്കന്തരാബാദിൽ തീപിടിത്തം/ ചിത്രം ട്വിറ്റർ 
India

സെക്കന്തരാബാദിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു, ആറ് മരണം

സെക്കന്തരാബാദിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

സെക്കന്തരാബാദ്: സെക്കന്തരാബാദിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറ് പേര് മരിച്ചു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്‌നലോക് കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ നാല് സ്‌ത്രീകളും ഉൾപ്പെടുന്നു. 

ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രനീള എന്നിവരാണ് മരിച്ചത്. ഷോർട്ട് സർക്യുട്ടാണ് അപകടകാരണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ അകപ്പെട്ടുപോയ 11 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന അറിയിച്ചിരുന്നു. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ആറ് പേരാണ് മരിച്ചത്.

തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലയിലുള്ളവരാണ് മരിച്ചവർ. കോംപ്ലസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഒരു മാർക്കറ്റിങ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

SCROLL FOR NEXT