ബിലാസ്പൂരില്‍ ഉണ്ടായ ട്രെയിന്‍ അപകടം  
India

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്‌സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടായിരുന്നു അപകടം.

കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്‌സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

five dead after passenger train collides with goods train in Chhattisgarh's Bilaspur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ

'പൂരം കലക്കിയത് പോലെ ഗ്യാസ് വിഷയവും ഒന്ന് കലക്കാൻ ഉദ്ദേശിച്ചു, അതു ഞാൻ തുറക്കാനാകാത്ത വിധം പൂട്ടിയിട്ടുണ്ട്'

SCROLL FOR NEXT