സുപ്രീം കോടതി/ ഫയല്‍ ചിത്രം 
India

കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വെളിപ്പെടുത്തണം; സമ​ഗ്രാന്വേഷണം വേണം; നിരീക്ഷിക്കപ്പെട്ട അഞ്ച് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ

കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വെളിപ്പെടുത്തണം; സമ​ഗ്രാന്വേഷണം വേണം; നിരീക്ഷിക്കപ്പെട്ട അഞ്ച് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൂടി സുപ്രീം കോടതിയിൽ ഹർജി നൽകി. ഫോൺ ചോർത്തലിന് ഇരകളായെന്ന് വെളിപ്പെടുത്തിയ മാധ്യമ പ്രവർത്തകരാണ് ഹർജി സമർപ്പിച്ചത്. പരൻജോയ് ഗുഹ തക്കൂർദാ, എസ്എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിങ്, ഇപ്സാ ശതാക്സി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പെഗാസസ് വിവാദത്തിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹർജികൾ. വിഷയത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ വാദം. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു. 

ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്ര സർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT