ഫയല്‍ ചിത്രം 
India

ഏറ്റുമുട്ടല്‍; കശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ തുടങ്ങിയത്.

പിന്നാലെയാണ് കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്. പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 

രണ്ട് ദിവസം മുന്‍പ് സംയുക്ത നീക്കത്തില്‍ രണ്ട ഭീകരരെ സേന വധിച്ചിരുന്നു. ഇവരില്‍ നിന്നു രണ്ട് എകെ 47 തോക്കുകളും നാല് മാഗസീനുകളും ഗ്രനെയ്ഡുകളും പിടിച്ചെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും