പ്രതീകാത്മക ചിത്രം 
India

അഞ്ചുവയസ്സുകാരി കോവിഡ് ബാധിച്ച് മരിച്ചു; ഗുജറാത്തില്‍ ഒരു മാസത്തിനിടെ ആദ്യ മരണം 

ഗുജറാത്തില്‍ അഞ്ചുവയസ്സുകാരി കോവിഡ് ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ചുവയസ്സുകാരി കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് ഗുജറാത്തില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജാംനഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച ജിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ നാലുദിവസം പനി അടക്കമുള്ള കോവിഡ് ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടിരുന്നു. ആദ്യം കുടുംബ ഡോക്ടറെയാണ് കാണിച്ചത്. കുടുംബ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്ക് ജിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിക്കുകയായിരുന്നുവെന്ന് ജാംനഗര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍