ഫയല്‍ ചിത്രം 
India

ആന്ധ്രയില്‍ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി ; വെള്ളപ്പൊക്ക ഭീഷണി, ജാഗ്രതാ നിര്‍ദേശം ( വീഡിയോ)

ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി. കൃഷ്ണ ജില്ലയിലെ പുളിച്ചെന്തല ഡാമിന്റെ ഷട്ടറാണ് ഇന്നു പുലര്‍ച്ചെ ഒലിച്ചുപോയത്. ഇതേത്തുടര്‍ന്ന് ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. 

പുലര്‍ച്ചെ 3.30 ഓടെ ഡാമിന്റെ 16 ാമത്തെ ഗേറ്റില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതായി ജില്ലാ കളക്ടര്‍ ജെ നിവാസ് പറഞ്ഞു. ഇത് ഒരു സ്‌റ്റോപ്പ് ലോക്ക് ഗേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇതിനായി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുകയാണെന്ന് കളക്ടര്‍ അറിയിച്ചു. 

പുളിച്ചിന്തല അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത് 2,00,804 ക്യുസെക്‌സും ഇന്‍ഫ്‌ലോ 1,10,000 ക്യുസെക്‌സും ആണ്. എട്ടു മുതല്‍ 12 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഏകദേശം അഞ്ച് ലക്ഷം ക്യൂസെക്‌സ് വെള്ളം പ്രകാശം ബാരേജില്‍ എത്തും. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT