പ്രതീകാത്മക ചിത്രം 
India

രാത്രിയില്‍ കാമുകിയെ കാണാന്‍  പോയി; തുപ്പല്‍ നക്കാന്‍ നാട്ടുകൂട്ടം വിധിച്ചു, യുവാവ് ജീവനൊടുക്കി 

ബിഹാറില്‍ പരസ്യമായി തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിതനായതിന്റെ  മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പരസ്യമായി തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിതനായതിന്റെ  മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി നാട്ടുകൂട്ടമാണ് വിചിത്രമായ ശിക്ഷ വിധിച്ചത്. 

ബിഹാറിലെ ചെയ്ന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശിവശങ്കര്‍ ഗുപ്തയാണ് മരിച്ചത്. 22 വയസായിരുന്നു. വീട്ടിലെ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.  അച്ഛന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടുന്നതിന് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കാമുകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഫോണുമായി പോകുകയായിരുന്നു. ഫോണ്‍ തിരികെ വാങ്ങാന്‍ എത്തിയ ഗുപ്തയെ കണ്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവതിയെ ആക്രമിക്കാന്‍ എത്തിയതാണ് എന്ന് കരുതി യുവാവിനെ ബന്ദിയാക്കി. ഇരു കുടുംബങ്ങളും വ്യത്യസ്ത ജാതിയില്‍പ്പെട്ടതാണ് എന്നതാണ് പ്രശ്‌നങ്ങള്‍ വഷളാവാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ചേര്‍ന്ന നാട്ടുകൂട്ടമാണ് വിചിത്ര ശിക്ഷ വിധിച്ചത്. നാട്ടുകൂട്ടം കുറ്റകാരനാണ് എന്ന് കണ്ട യുവാവിനോട് സ്വന്തം തുപ്പല്‍ നക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി ഇത് ചെയ്യാന്‍ നിര്‍ബന്ധിതനായതിലുള്ള അപമാനഭാരമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം