ബംഗളൂരുവില്‍ വിദേശ യുവതി കൊല്ലപ്പെട്ട നിലയില്‍ 
India

ബംഗളൂരുവില്‍ വിദേശ യുവതി കൊല്ലപ്പെട്ട നിലയില്‍, തലയിലും കഴുത്തിലും മുറിവുകള്‍, അന്വേഷണം

ചിക്കജാലയിലാണ് നൈജീരിയന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചിക്കജാലയിലാണ് നൈജീരിയന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചിക്കജാലയിലെ ആളൊഴിഞ്ഞ മൈതാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയശേഷം മൈതാനത്ത് കൊണ്ടുവന്നിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിച്ചു.

യുവതിയുടെ തലയ്ക്കും കഴുത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. യുവതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ ലഹരി സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്നതടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; ഒരു മരണം

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്