ഭൂപന്‍ കുമാര്‍ ബോറ 
India

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; അസം മുന്‍ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; തിരിച്ചടി

പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന ഘടകത്തില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും ദേശീയ അധ്യക്ഷന് അയച്ച കത്തില്‍ ഭുപന്‍കുമാര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പതിനെട്ടിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസം സന്ദര്‍ശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ അപ്രതീക്ഷിത രാജി.

പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന ഘടകത്തില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും ദേശീയ അധ്യക്ഷന് അയച്ച കത്തില്‍ ഭുപന്‍കുമാര്‍ പറയുന്നു. 2021 മുതല്‍ 2025 വരെ അസം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബോറ. കഴിഞ്ഞ വര്‍ഷമാണ് ഗൗരവ് ഗൊഗോയി പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. ഭുപന്‍ ബോറ അസമില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭുപന്‍ ബോറയെ സ്വാഗതം ചെയ്യാന്‍ ബിജെപി തയ്യാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസമില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും ഇന്ന് അസം സന്ദര്‍ശിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ആണ് സന്ദര്‍ശനം. ഗ്യാനേഷ് കുമാറിനൊപ്പം കമ്മീഷണര്‍മാരായ എസ് എസ് സന്ധു, വിവേക് ജോഷി എന്നിവരും സംഘത്തിലുണ്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

നിലവിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. ഗ്യനേഷ് കുമാറിന്റെ സന്ദര്‍ശനത്തിന് ശേഷം ആയിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. അസമിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, കേരളം, ബംഗാള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.

Former Assam Congress chief Bhupen Borah resigns from party ahead of Assembly polls .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍; മാര്‍ച്ച് 14 നകം നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

കോളിഫ്ലവർ പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

രാജ്യം ഉറ്റുനോക്കുന്ന മാതൃക, മതേതരത്വ സംരക്ഷണത്തില്‍ കേരളം ഇന്ത്യയെ നയിക്കണം: അമര്‍ത്യാ സെന്‍

ജീരകത്തിലും മായമോ? വ്യാജനെ കണ്ടുപിടിക്കാന്‍ വഴികളുണ്ട്

'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി (വിഡിയോ)

SCROLL FOR NEXT