രാജ്യത്ത് എവിടെ ഇരുന്നും രോഗികളുടെ 'മെഡിക്കല്‍ ഹിസ്റ്ററി' അറിയാം; പുത്തന്‍ ചുവടുവെപ്പുമായി യുഎഇ

Integrated ecosystem enhancing care quality and service efficiency UAE
representative imageGemini AI
Edited By:
Updated on
1 min read

അബുദാബി: ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി യുഎഇ. നൂതന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മികച്ച സാങ്കേതികവിദ്യകള്‍, ആരോഗ്യ ഡാറ്റാ കൈമാറ്റം എന്നിവയില്‍ വന്‍മാറ്റങ്ങളാണ് നടപ്പാക്കുന്നത്. മെഡിക്കല്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം ചികിത്സ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന നൂതന ആരോഗ്യ സംരക്ഷണ മാതൃകയാണ് കൊണ്ടുവരുന്നത്.

അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സമന്വയിപ്പിച്ച് ഡിജിറ്റല്‍ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റവുമായി യുഎഇ കൊണ്ടുവരുന്നത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ മെഡിക്കല്‍ റെക്കോര്‍ഡ് സംവിധാനമായ 'റിയായത്തി' പ്ലാറ്റ്ഫോമുമായി അബുദാബിയിലെ 'മലാഫി', ദുബായിലെ 'നബിദ്' എന്നിവയെ പൂര്‍ണ്ണമായി ബന്ധിപ്പിച്ചു. ഈ സംയോജനം വഴി രാജ്യത്തെ ഏത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും രോഗികളുടെ മുന്‍കാല ചികിത്സാ വിവരങ്ങള്‍ ഉടനടി ലഭ്യമാകും.

ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റുകള്‍, ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനുകള്‍, ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷനുകള്‍ എന്നിവയിലൂടെ രോഗികള്‍ക്ക് വേഗത്തിലുള്ള സേവനങ്ങളാണ് ഈ ഇക്കോസിസ്റ്റം ഉറപ്പാക്കുന്നത്. രോഗനിര്‍ണ്ണയം കൃത്യമാക്കാനും ചികിത്സാ വിവരങ്ങള്‍ വിശകലനം ചെയ്യാനും എഐ സാങ്കേതികവിദ്യയും രാജ്യം പ്രയോജനപ്പെടുത്തുന്നുണ്ട്. 'വി ദി യുഎഇ 2031' വിഷന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ചുവടുവെപ്പുകള്‍ സഹായകമാകും.

Integrated ecosystem enhancing care quality and service efficiency UAE
സ്മാര്‍ട്ട് സിസ്റ്റം; കബളിപ്പിക്കാന്‍ നോക്കിയാല്‍ പിടിക്കപ്പെടും, ദുബൈയില്‍ 900ലേറെ വ്യാജ യാത്രാരേഖകള്‍ പിടിച്ചെടുത്തു
Integrated ecosystem enhancing care quality and service efficiency UAE
'വീടുവിട്ട് ഇറങ്ങുകയാണോ? സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വേണ്ട'; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Integrated ecosystem enhancing care quality and service efficiency UAE
'ഭയം വേണ്ട, രാത്രിയില്‍ ധൈര്യമായി പുറത്തിറങ്ങിക്കോ'; ദുബൈയില്‍ എല്ലാം സേഫാണ്; സര്‍വേ റിപ്പോര്‍ട്ട്
Summary

Integrated ecosystem enhancing care quality and service efficiency UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com