ഇറ ബസു/ വിഡിയോ സ്ക്രീൻഷോട്ട് 
India

വൈറോളജിയിൽ ​ഗവേഷണ ബിരുദധാരി, 33 വർഷം അധ്യാപിക; മുൻ മുഖ്യമന്ത്രിയുടെ സഹോദരി ഇപ്പോൾ തെരുവിൽ; വിഡിയോ

കൊൽക്കത്ത ന​ഗരത്തിലെ ഫുട്പാത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഇവർ ജീവിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത; മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി ജീവിക്കുന്നത് കൊൽത്തയിലെ തെരുവിൽ. വൈറോളജിയിൽ ഗവേഷണ ബിരുദധാരിയും 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയുമായിരുന്ന ഇറ ബസുവിന്റെ ഇപ്പോഴത്തെ ജീവിതമാണ് സങ്കടക്കാഴ്ചയാവുന്നത്. കൊൽക്കത്ത ന​ഗരത്തിലെ ഫുട്പാത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഇവർ ജീവിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വിഡിയോ പുറത്തുവന്നതോടെ അധികൃതർ ഇടപെട്ട് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലെത്തിച്ചു.

പർഗാനാസ്-വടക്ക് ജില്ലയിലുള്ള പ്രിയനാഥ് ഗേൾസ് ഹൈസ്കൂളിൽ ലൈഫ് സയൻസ് അധ്യാപികയായിരുന്ന ഇറ. 1976 മുതൽ 2009 വരെ ഇവർ ജോലി ചെയ്തു. ബഡാനഗറിൽ താമസിച്ചിരുന്ന അവർ വിരമിക്കലിനുശേഷം ഖർദയിലെ ലിച്ചുബഗാനിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെ നിന്ന് അപ്രത്യക്ഷയായ ഇറയെ പിന്നീട്  കാണുന്നത് ഡൺലപ്പിലെ ഫുട്പാത്തിലാണ്. 

ബുദ്ധദേബിന്റെ ഭാര്യ മീരയുടെ സഹോദരിയാണ് ഇറ. എന്നാൽ മുൻമുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം ഇവർ ഇഷ്ടപ്പെടുന്നില്ല. അധ്യാപികയായത് സ്വന്തം കഴിവിലാണെന്നും അന്നും ബുദ്ധദേബിന്റെ പേരിൽ എന്തെങ്കിലും സഹായം സ്വീകരിച്ചിട്ടില്ലെന്നും അവർ പറയുന്നു. ‘കുറച്ചുപേർക്കൊക്കെ ഞങ്ങളുടെ കുടുംബബന്ധം അറിയാം. എന്നാൽ അങ്ങനെയൊരു മേൽവിലാസത്തിൽ എനിക്ക് താത്പര്യമില്ല’- ഇറ വ്യക്തമാക്കി. അവിവാഹിതയാണ് ഇവർ. 

വിരമിച്ചശേഷം പെൻഷൻ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ സമർപ്പിക്കാൻ ഇറ തയ്യാറായില്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കൃഷ്ണകാളി ചന്ദ പറഞ്ഞു. അതിനാൽ പെൻഷനും കിട്ടുന്നില്ല. എന്നാൽ ഫുട്പാത്തിലാണ് ജീവിതമെങ്കിലും ആരുടേയും സഹായം ഇവർ സ്വീകരിക്കാറില്ല. പണം കൊടുത്താണ് ഭക്ഷണം വാങ്ങി കഴിക്കുന്നത്. കഴിഞ്ഞ അധ്യാപകദിനത്തിൽ ഡൺലപ്പിലെ ആർത്യജൊൻ എന്ന സംഘടന ഇറയെ ആദരിച്ചിരുന്നു. 

കൊൽക്കത്ത: വൈറോളജിയിൽ ഗവേഷണ ബിരുദധാരിയാണ് ഇറ ബസു. 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയായിരുന്നു. മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരി. കഴിഞ്ഞ രണ്ടുവർഷക്കാലമായി ഇറയുടെ ജീവിതം കൊൽക്കത്ത നഗരപ്രാന്തത്തിലെ സങ്കടക്കാഴ്ച. വെയിലും മഴയും പൊടിക്കാറ്റുമവഗണിച്ച് ഫുട്പാത്തിലാണ് കഴിയുന്നത്. ഇറയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായതോടെ അധികൃതർ ഇടപെട്ട് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലെത്തിച്ചു.

1976 മുതൽ 2009 വരെ 24 പർഗാനാസ്-വടക്ക് ജില്ലയിലുള്ള പ്രിയനാഥ് ഗേൾസ് ഹൈസ്കൂളിൽ ലൈഫ് സയൻസ് അധ്യാപികയായിരുന്ന ഇറയ്ക്ക് വലിയ ശിഷ്യസമ്പത്തുണ്ട്. ബഡാനഗറിൽ താമസിച്ചിരുന്ന അവർ വിരമിക്കലിനുശേഷം ഖർദയിലെ ലിച്ചുബഗാനിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെ നിന്ന് അപ്രത്യക്ഷയായി, പിന്നീട് ഡൺലപ്പിലെ ഫുട്പാത്തിലാണ് എത്തിപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT