ലക്ഷ്മണ്‍ സാവടി/ ഫെയ്‌സ്ബുക്ക് ചിത്രം 
India

ബിജെപി വിട്ട ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍; അതാനിയില്‍ മത്സരിക്കും

സിറ്റിങ്ങ് മണ്ഡലമായ അതാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലക്ഷ്മണ്‍ സാവടി ബിജെപി വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാവിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി ലക്ഷ്മണ്‍ സാവടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

സിറ്റിങ്ങ് മണ്ഡലമായ അതാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലക്ഷ്മണ്‍ സാവടി ബിജെപി വിട്ടത്. ബിജെപി പ്രാഥമികാംഗത്വവും ലേജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും സാവടി രാജിവെച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെയാണ് ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. 

അതാനിയില്‍ പാര്‍ട്ടി ടിക്കറ്റില്‍ ലക്ഷ്മണ്‍ സാവടി മത്സരിക്കുമെന്ന്  കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതാനിയില്‍ ബിജെപിയുടെ മഹേഷ് കൂമത്തുള്ളിയെയാണ് ലക്ഷ്മണ്‍ സാവടി നേരിടുക. ലക്ഷ്മണ്‍ സാവടിയെപ്പോലുള്ള മുതിര്‍ന്ന നേതാവിനോട് ബിജെപി നല്ല രീതിയിലല്ല പെരുമാറിയതെന്നും, സാവടിക്ക് അതാനി സീറ്റില്‍ വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം