Dr. P. Pookunjikoya 
India

ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു

എന്‍സിപി (എസ് പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. സ്വദേശമായ അമിനിയില്‍ വെച്ചാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. എന്‍സിപി (എസ് പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്.

ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയായിരുന്നു. ജെ ഡിയു സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്. 2004 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി എം സഈദിനെ 71 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പൂക്കുഞ്ഞിക്കോയ ലോക്‌സഭയിലെത്തിയത്.

സാമൂഹ്യപ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ രംഗത്തും പൂക്കുഞ്ഞിക്കോയ സജീവമായിരുന്നു. സരോമ്മ ബീയാണ് ഭാര്യ. അഭിഭാഷകനും എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസിഡന്റുമായ അഡ്വ. കോയ അറഫ മിറാജ്, മുര്‍തസ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.

Former Lakshadweep MP Dr. P. Pookunjikoya passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?