ലക്നൗ: മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
ഓർമ്മക്കുറവിനെയും രക്തത്തിലെ അണുബാധയെയും തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സമയം കല്യാൺ സിങ് ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ഇതിന് പിന്നാലെ അദ്ദേഹം രാജിവച്ചു.1991ലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്.
അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളിൽനിന്ന് 1993ൽ കല്യാൺ നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിലും ജയം പിടിച്ച അദ്ദേഹം വിമുലായം സിംഗ് യാദവ് മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവായി. 1997 ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക്. 1999ൽ കല്യാൺ സിങ് ബിജെപി വിട്ടു. എന്നാൽ 2004ൽ പാർട്ടിയിൽ തിരിച്ചെത്തി. 2014-ൽ രാജസ്ഥാൻ ഗവർണറായും കല്യാൺ സിംഗ് സേവനമനുഷ്ഠിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates