വാഹനങ്ങളെ എസ് യുവി ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം 
India

നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ എസ് യുവി വലിച്ചിഴച്ചു; യുവാവിന്റെ പരാക്രമം- വീഡിയോ 

നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം എസ് യുവി സ്‌കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം എസ് യുവി സ്‌കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴച്ചു. എസ് യുവി വിഭാഗത്തില്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹി കരോള്‍ ബാഗിലാണ് സംഭവം. നിര്‍ത്തിയിട്ട വാഹനങ്ങളെ എസ് യുവി ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴക്കുകയായിരുന്നു. വഴിയാത്രക്കാരി ഇതുകണ്ട് അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കാര്‍ ഓടിച്ച യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT