തീ പിടിച്ച ട്രെയിന്റെ വീഡിയോ ദൃശ്യം 
India

മധ്യപ്രദേശില്‍ ട്രെയിനിന് തീപിടിച്ചു; 4 ബോഗികള്‍ പൂര്‍ണമായി കത്തിനശിച്ചു (വീഡിയോ)

ദുര്‍ഗ് -ഛത്തീസ്ഗഡ് എക്‌സ്പ്രസിന് തീപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദുര്‍ഗ് -ഛത്തീസ്ഗഡ് എക്‌സ്പ്രസിന് തീപിടിച്ചു. നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഡിലേക്കുള്ള യാത്രയ്ക്കിടെ മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്.

ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ദുര്‍ഗ് - ഛത്തീസ്ഗഡ് എക്‌സ്പ്രസിലെ എസി കോച്ചുകളിലാണ് തീ പിടിത്തമുണ്ടായത്. കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. മോറേന റെയില്‍വെ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് അപകമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയിവെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു