പ്രതീകാത്മക ചിത്രം 
India

മന്ത്രവാദമെന്ന് സംശയം, ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു; വിധവയെ വെട്ടി കൊലപ്പെടുത്തി

ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുനാജാം ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. യുവാവിനെയും ഭാര്യയെയും ബന്ധുവിനെയും പ്രതികള്‍ അടിച്ചുകൊന്നതായി പൊലീസ് പറയുന്നു. മന്ത്രവാദം നടത്തുന്നു എന്ന സംശയമാണ് പ്രകോപനത്തിന് കാരണം. 

മയൂര്‍ബഞ്ച് ജില്ലയിലാണ് രണ്ടാമത്തെ സംഭവം. വിധവയെയാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നതെന്ന് പൊലീസ് പറയുന്നു.നദിയില്‍ നിന്ന് രണ്ട് മൃതദേഹം കണ്ടെടുത്തതായും അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും