പ്രതീകാത്മക ചിത്രം 
India

ബാറില്‍ കയറി ക്യാഷറെ നാലംഗ സംഘം വെട്ടിക്കൊന്നു

ജോലി ചെയ്യുന്നതിനിടെ ബാറില്‍ അതിക്രമിച്ചെത്തിയ നാലംഗ സംഘം യാതൊരു കാരണവും കൂടാതെ കാളിയപ്പനെ മര്‍ദ്ദിക്കുകയായിരന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോയമ്പത്തൂരിലെ മദ്യവില്‍പ്പനശാലയിലെ ക്യാഷറെ ആക്രമി സംഘം വെട്ടിക്കൊന്നു. 28കാരനായ കാളിയപ്പനെയാണ് നാലംഗ സംഘം വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ സിരുമുഗൈ ടൗണില്‍ തമിഴ്നാട് സര്‍ക്കാരിന് (ടാസ്മാക്) കീഴിലുള്ള മദ്യശാലയില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു 28കാരനായ കാളിയപ്പന്‍. ഇയാളെ നാലംഗ സംഘം മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ജോലി ചെയ്യുന്നതിനിടെ ബാറില്‍ അതിക്രമിച്ചെത്തിയ നാലംഗ സംഘം യാതൊരു കാരണവും കൂടാതെ കാളിയപ്പനെ മര്‍ദ്ദിക്കുകയായിരന്നു. കൈയില്‍ കരുതിയ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ശരീരമാസകലം വെട്ടുകയും ചെയ്തു. അതിന് പിന്നാലെ അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

സിരുമുഗൈ പൊലീസ് സ്ഥലത്തെത്തി കാളിയപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. നേരത്തെ രണ്ടുതവണ ഇയാള്‍ക്കെതിരെ വധശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു./

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

'സൈനിക ബലം ഉപയോഗിച്ച് ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കും'; സഖ്യ രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ട് ട്രംപ്

'വാഗ്ദാനങ്ങള്‍ പിആര്‍ സ്റ്റണ്ട് മാത്രമോ പ്രിയങ്കാ ജീ', ഐ സി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍ എം വിജയന്റെ കുടുംബം

ശബരിമലയിൽ സിപിഎമ്മിന്റെത് വിശ്വാസ വിരുദ്ധ നിലപാട്; കാപട്യം കേരളം തിരിച്ചറിയുമെന്ന് കെ സി വേണു ഗോപാൽ

SCROLL FOR NEXT