Frame legislation to regulate internet use by kids Madras High court tells Centre  Meta AI Image
India

ഓസ്‌ട്രേലിയയെ മാതൃകയാക്കാം, കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഡെസ്ക്

മധുര: കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഓസ്ട്രേലിയയിലെ നിയമത്തിന് സമാനമായ നിയമ നിര്‍മാണം പരിഗണിക്കാം എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശം. ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനുകള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കി. നിയമം നിലവില്‍ വരുന്നത് വരെയുള്ള കാലയളവിലേക്ക് ബോധവത്കരണം സജീവമാക്കാനാണ് ഇത്തരം ഒരു നടപടി നിര്‍ദേശിച്ചിരിക്കുന്നത്.

16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നിയന്ത്രിക്കുക എന്നതാണ് കോടതി നിര്‍ദ്ദേശിച്ച ചട്ടക്കൂട് ലക്ഷ്യമിടുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുന്നില്‍ ദോഷകരമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എത്തുന്നു എന്ന ആശങ്കകള്‍ക്കിടെയാണ് ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, കെ കെ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉള്ളടക്കങ്ങള്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് പരിഗണിക്കണം. നിലവില്‍ ആപ്ലിക്കേഷനുകളിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു. ഈ സാഹചര്യത്തില്‍ നേരിടാന്‍ ഇടയുള്ള വെല്ലുവിളികളെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Frame legislation to regulate internet use by kids Madurai Bench of the Madras High tells Centre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്‌നും! 2025ലെ ഫുട്‌ബോള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 33 lottery result

മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ

തണുപ്പാണ്, കൂടുതൽ ശ്രദ്ധയോടെ ചർമ്മം സംരക്ഷിക്കാം

SCROLL FOR NEXT