പ്രതീകാത്മക ചിത്രം 
India

ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരിയോടുള്ള സൗഹൃദം; പെണ്‍കുട്ടിയുടെ വിരല്‍ മുറിച്ച് സീനിയര്‍ വിദ്യാര്‍ഥിനി

സ്‌നേഹത്തില്‍ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷമാണ് വിരല്‍ മുറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരിയോട് സംസാരിച്ചതിന് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിരല്‍ സീനിയറായിരുന്ന വിദ്യാര്‍ത്ഥിനി മുറിച്ചു.
സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം. പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷമാണ് വിരല്‍ മുറിച്ചത്. തുടര്‍ന്ന് കല്ല് വെച്ച് ഇടിക്കുകയും ചെയ്തു. ഡല്‍ഹി ദര്‍ക്ക സൗത്തിലാണ് സംഭവം. 

ഒക്ടോബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന സമയത്ത് മോട്ടോര്‍ സൈക്കിളിന്റെ ചങ്ങലകൊണ്ട് മുറിഞ്ഞതാണെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. പിന്നീടാണ് പെണ്‍കുട്ടി യഥാര്‍ഥ സംഭവം മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പ്രതി ഇതേ സ്‌കൂളില്‍ നേരത്തെ പഠിച്ചിരുന്നതാണ്.  ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിനിയുമായി പെണ്‍കുട്ടി അടുക്കുന്നത് സീനിയറായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും