പ്രതീകാത്മക ചിത്രം 
India

മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയുമായി സൗ​ഹൃ​ദം; ഒന്‍പതാം ക്ലാസുകാരനെ ജനനേന്ദ്രിയം മുറിച്ച് കൊന്നു

പു​ഴ​യി​ൽ ​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​മ്പോ​ൾ ജ​ന​നേ​ന്ദ്രി​യ​വും മൂ​ക്കും മു​റി​ച്ച​നി​ല​യി​ലാ​യി​രു​ന്നു

സമകാലിക മലയാളം ഡെസ്ക്


ബം​ഗ​ളൂ​രു: ഇ​ത​ര​ സ​മു​ദാ​യ​ത്തി​ലെ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തി​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്​ കൊ​ന്നു. പിന്നാലെ ചാ​ക്കി​ൽ​കെ​ട്ടി മൃതദേഹം പു​ഴ​യി​ലെ​റി​ഞ്ഞു. ക​ർണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് ഞെട്ടിക്കുന്ന സംഭവം. 

ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി മ​ഹേ​ഷ് ആ​ണ് (14) കൊ​ല്ല​പ്പെ​ട്ട​ത്. പെ​ൺകു​ട്ടി​യു​ടെ അ​മ്മാ​വ​നെ​യും ര​ണ്ടു​സു​ഹൃ​ത്തു​ക്ക​ളെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പു​ഴ​യി​ൽ ​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​മ്പോ​ൾ ജ​ന​നേ​ന്ദ്രി​യ​വും മൂ​ക്കും മു​റി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. 

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ വന്ന് മ​ഹേ​ഷി​നെ കൂ​ട്ടി​കൊ​ണ്ടു​പോ​വുകയായിരുന്നു. തിരിച്ചു വരാതിരുന്നതിനെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി മ​ഹേ​ഷ് കൂ​ട്ടു​കൂ​ടു​ന്ന​ത്. 

പെ​ൺ​കു​ട്ടി​യെ കാ​ണ​രു​തെ​ന്ന് മാ​താ​വ് താ​ക്കീ​ത് ചെ​യ്തിരുന്നെങ്കിലും പെ​ൺ​കു​ട്ടി​ക്ക് മ​ഹേ​ഷ് മൊ​ബൈ​ൽ ഫോൺ ഉൾപ്പെടെയുള്ളവ വാ​ങ്ങി ന​ൽ​കി. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ഇ​ട​പെ​ട്ടു. അ​മ്മാ​വ​നും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മ​ഹേ​ഷി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തിയെന്നാണ് പൊ​ലീ​സിെൻറ നി​ഗ​മ​നം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ഈസ്റ്റർ, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

SCROLL FOR NEXT