തവളയുടെ കാലില്‍ കടിച്ചുവലിക്കുന്ന പാമ്പിന്റെ ദൃശ്യം 
India

ഇരുമ്പു​ ​​ഗെയ്റ്റിൽ തവളയുടെ കാലിൽ കടിച്ചുവലിച്ച് പാമ്പ്, ഒടുവിൽ- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയം പുറത്തുകാണിക്കാത്തവർ ചുരുക്കമായിരിക്കും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോൾ തവളയെ പിടികൂടാൻ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

 സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇരുമ്പു ഗെയ്റ്റിനു മുകളിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന തവളയുടെ പിൻകാലുകളിൽ ഒന്നിൽ കടിച്ചുവലിക്കുന്ന പാമ്പിന്റെ ദൃശ്യമാണിത്. തവള ഒട്ടും വിട്ടുകൊടുക്കാതെ സർവശക്തിയുമെടുത്ത് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച് പാമ്പ് അതിന്റെ കാലിൽ കടിച്ചു താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയായിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിന്റെ പിടി വിടുവിക്കുവാൻ തവളയ്ക്കു സാധിച്ചു. കാലിൽ നിന്നും പാമ്പിന്റെ പിടിവിട്ടതും തവള അവിടെനിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ഇരയെ കൈവിട്ട പാമ്പ് വീണ്ടും തവളയെ പിടിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. സമീപത്തെ ഭിത്തിയിലേക്ക് ചാടിക്കയറിയാണ് തവള അവിടെ നിന്നും രക്ഷപ്പെട്ടത്. 

ഒരു വാര്‍ത്ത കൂടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT