പിടിഐ
India

1954 മുതല്‍ 2025 വരെ; കുംഭമേളയിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടങ്ങള്‍

2025 ലെ മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 30പര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

കുഭമേളയിലെ വിശേഷദിവസമായ മൗനി അമവാസിയില്‍ അമൃത് സ്‌നാനം നടത്താന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരിക്കുണ്ടെന്നും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ദേശീയദുരന്തനിവാരണ സേന ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. നേരത്തെയും കുഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കുംഭമേളകളിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടങ്ങള്‍

1954 അലഹബാദ് കുംഭമേള

സ്വാതന്ത്ര്യത്തിനുശേഷം നടന്ന ആദ്യകുംഭമേള 1954ല്‍ ആയിരുന്നു. 1954 ഫെബ്രുവരി 3 ന്, മൗനി അമാവാസി ദിനത്തില്‍ അലഹബാദില്‍ (ഇപ്പോള്‍ പ്രയാഗ്രാജ്) നടന്ന കുംഭമേളയില്‍ പുണ്യസ്നാനം ചെയ്യാനായി നിരവധി ഭക്തരാണ് എത്തിയത്. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 800 ഓളം പേര്‍ മരിച്ചു.

1986 ഹരിദ്വാര്‍ കുംഭമേള

പ്രയാഗ് രാജ് കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കും തിരക്കും

1986ലെ ഹരിദ്വാര്‍ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 200 പേരാണ്. അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിങ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമൊപ്പം ഹരിദ്വാറില്‍ എത്തിയപ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടായത്. വിഐപികള്‍ എത്തിയതോടെ തീര്‍ഥാടകരെ നദിതീരങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞു. ഇതോടെ തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു.

2003 നാസിക് കുംഭമേള

പ്രയാഗ് രാജ് കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കും തിരക്കും

2003ലെ നാസിക്കില്‍ നടന്ന കുംഭമേളയ്ക്കിടെ ഗോദാവരി നദിയില്‍ പുണ്യസ്‌നാനം നടത്താന്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയതോടെ വലിയ തിരക്കാണ് ഉണ്ടായത്. അന്ന് തിക്കിലും തിരക്കിലുംപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പടെ 39 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2013 കുംഭമേള

പ്രയാഗ് രാജ് കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കും തിരക്കും

2013ല്‍ ഉത്തര്‍പ്രദേശിലെ കുംഭമേളയ്ക്കിടെ ഫെബ്രുവരി 10 ന് അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലം തകര്‍ന്നുവീണ് തിക്കിലും തിരക്കിലും പെട്ട് 42 പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2025 മഹാകുംഭമേള

പ്രയാഗ് രാജ് കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കും തിരക്കും

2025 മഹാകുംഭമേളയ്ക്കിടെ മൗനി അമാവാസി ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഘാട്ടുകളില്‍ പുണ്യസ്‌നാനം നടത്താന്‍ ലക്ഷക്കണക്കിനാളുകളാണ് എത്തിയിരുന്നത്. 12 വര്‍ഷത്തിനു ശേഷം നടക്കുന്ന മഹാ കുംഭമേള ജനുവരി 13 നാണ് തുടക്കമായത്. ഫെബ്രുവരി 26 വരെ തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT