ഇന്ദിരാഗാന്ധി - നരേന്ദ്ര മോദി  
India

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി, വിധവാ പെന്‍ഷന്‍ പദ്ധതി, വയോജന പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇന്ദിരാഗാന്ധിക്ക് പകരം 'പ്രധാനമന്ത്രി' പദ്ധതികള്‍ എന്നാക്കി മാറ്റി. ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി, വിധവാ പെന്‍ഷന്‍ പദ്ധതി, വയോജന പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സാമൂഹിക ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടപ്പമാണ് ചില പദ്ധതികളുടെ പേര് മാറ്റിയ തീരുമാനവും. അഞ്ച് പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. മൂന്ന് പദ്ധതികള്‍ ഇന്ദിരാഗാന്ധിയുടെ പേരിലായിരുന്നു. അതില്‍ നിന്നാണ് ഇന്ദിരയുടെ പേര് വെട്ടി പ്രധാനമന്ത്രി എന്നാക്കിയത്.

ഭിന്നശേഷി പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. നേരത്തെ 80 ശതമാനം വൈകല്യമുള്ളവര്‍ക്കായിരുന്നു ഭിന്നശേഷി പെന്‍ഷന്‍ അനുവദിച്ചിരുന്നത്. ഇനിമുതല്‍ നാല്‍പത് ശതമാനം വൈകല്യമുള്ളവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ജനിക്കുന്ന അന്നുമുതല്‍ ഭിന്നശേഷി പെന്‍ഷന്‍ അര്‍ഹതയുണ്ടാകും. 2031വരെ സാമൂഹിക ക്ഷേമ പദ്ധതിക്കായി 53,428 കോടി രൂപയാണ് നീക്കിവച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം