പ്രതീകാത്മക ചിത്രം 
India

14 ലക്ഷം നിറിച്ചു; എടിഎം മെഷീന്‍ ഒന്നാകെ 'പിഴുതെടുത്ത് കൊണ്ടുപോയി' ; അന്വേഷണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കള്ളന്‍മാര്‍ മൊത്തത്തില്‍ കവര്‍ന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  14 ലക്ഷം രൂപ നിറച്ച എടിഎം മെഷീന്‍ മോഷണം പോയി. രാജസ്ഥാനിലെ കോട്പുട്‌ലി ടൗണില്‍ ഉള്ള എടിഎമ്മാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്.

ജയ്പൂര്‍- ഡല്‍ഹി ദേശീയ പാതയില്‍ സ്ഥാപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കള്ളന്‍മാര്‍ മൊത്തത്തില്‍ കവര്‍ന്നതെന്ന് കോട്പുട്‌ലി പൊലീസ് എസ്‌ഐ രവീന്ദ്രകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ കേസ് എടുത്തതായും മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !