ഗൗതം ഗംഭീര്‍ ഫയല്‍ /പിടിഐ
India

ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയോട് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. ഇതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'വരാനിരിക്കുന്ന ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങള്‍ ഏറ്റിട്ടുണ്ട്. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണം. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടും ആത്മാര്‍ഥമായി നന്ദി പറയുന്നു'- ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

Today's Rashi Phalam August 30|പണം സംബന്ധിച്ച തടസ്സം നീങ്ങും, സുഹൃത്തിൽ നിന്നൊരു സന്തോഷ വാർത്ത കേൾക്കും

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം