ബിജെപി അധ്യക്ഷനൊപ്പം മുബാഷര്‍ ആസാദ് 
India

'അമ്മാവനോട് ചെയ്തത് വേദനിപ്പിച്ചു'; ഗുലാം നബി ആസാദിന്റെ മരുമകന്‍ ബിജെപിയില്‍ 

രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള യുവനേതാവാണ് മുബാഷര്‍ ആസാദ്‌.

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷര്‍ ആസാദ്‌ ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച ജമ്മുവിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അംഗത്വമെടുത്തത്.

രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള യുവനേതാവാണ് മുബാഷര്‍ ആസാദ്‌. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, മുന്‍ എംഎല്‍എയും ബിജെപി എസ്ടി മോര്‍ച്ച പ്രസിഡന്റ് ഹാരുണ്‍ ചൗധരി എന്നിവര്‍ മുബാഷറിനെ സ്വീകരിച്ചു.

കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ അധികാരത്തിന്റെ ശീതളിമ ആഘോഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് റെയ്‌ന പറഞ്ഞു. ജമ്മുവില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ജനപ്രിയനയങ്ങള്‍ കാരണം പാര്‍ട്ടിയിലേക്കെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുബാഷറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമ്മാവന്‍ ഗുലാം നബിയോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനാദരവ് തന്നെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്