ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്

നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്
Bihat Boat Tragedy
Bihar Boat Tragedy Rescue Operations
Edited By:
Updated on: 
1 min read

പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. ബോട്ടില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

Bihat Boat Tragedy
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അപകടത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Bihat Boat Tragedy
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ
Bihat Boat Tragedy
വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്‍; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്
Summary

At least 13 dead as boat capsizes in Bihar’s Vaishali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com