പ്രതീകാത്മക ചിത്രം 
India

കുന്നിന്‍മുകളിലേക്ക് നടക്കാന്‍ പോയി, കാമുകനെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു; പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൂട്ടബലാത്സംഗം, അറസ്റ്റ് 

കാമുകനൊപ്പം സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാമുകനൊപ്പം സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കാമുകനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ലൈംഗികാതിക്രമം എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. വൈകീട്ട് കുന്നിന്‍മുകളിലേക്ക് കാമുകനൊപ്പം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ഇരുവരെയും കണ്ട ഉടന്‍ തന്നെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതിനെ ചൊല്ലി കാമുകനുമായി വാക്കുതര്‍ക്കം ഉണ്ടായി. കുപിതരായ പ്രതികള്‍, ബിയര്‍ ബോട്ടില്‍ കൊണ്ട് കാമുകന്റെ തലയ്ക്ക് അടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കിയ ശേഷം മരത്തില്‍ കെട്ടിയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെ പെണ്‍കുട്ടി പ്രതികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT