പ്രതീകാത്മക ചിത്രം 
India

നായ്ക്കള്‍ക്കു നല്‍കാനായി റൊട്ടി ഉണ്ടാക്കിയില്ല, ഇരുപതു വയസ്സുള്ള സഹോദരിയെ വെടിവച്ചുകൊന്നു, യുവാവ് പൊലീസില്‍ കീഴടങ്ങി

നായ്ക്കള്‍ക്കു നല്‍കാനായി റൊട്ടി ഉണ്ടാക്കിയില്ല, ഇരുപതു വയസ്സുള്ള സഹോദരിയെ വെടിവച്ചുകൊന്നു, യുവാവ് പൊലീസില്‍ കീഴടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ് (യുപി): നായ്ക്കള്‍ക്കു കൊടുക്കാന്‍ റൊട്ടിയുണ്ടാക്കാന്‍ വിസമ്മതിച്ച സഹോദരിയെ യുവാവ് വെടിവച്ചുകൊന്നു. മീററ്റിലെ ഗംഗാനഗറിലാണ് സംഭവം. കൊലപാതകം ചെയ്ത ആശിഷ് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങി.

ഒട്ടേറെ നായ്ക്കളെ വളര്‍ത്തുന്നയാളാണ് ആശിഷ് എന്ന് പൊലീസ് പറഞ്ഞു. നായ്ക്കള്‍ക്കു നല്‍കാനായി റൊട്ടിയുണ്ടാക്കാന്‍ ഇരുപതു വയസ്സുള്ള സഹോദരി പരുളിനോട് ഇയാള്‍ ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും സഹോദരി വിസമ്മതിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇയാള്‍ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.

പരുളിന്റെ നെറ്റിയിലും നെഞ്ചിലുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുതന്നെ പരുള്‍ മരിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ പരുള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. 

ആശിഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ പറഞ്ഞത്. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. 

ആശിഷ് പറഞ്ഞതിനൊപ്പം മറ്റുസാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കിള്‍ ഓഫിസര്‍ പൂനം സിരോഹി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT