പ്രതീകാത്മക ചിത്രം 
India

11കാരിയെ അഞ്ച് വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തശ്ശനും അമ്മാവനും എതിരെ കേസ്

സംഭവത്തിൽ ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പുനെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും മുത്തശ്ശനും അമ്മാവനും ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതായി പരാ‌തി. പുനെയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുടുംബത്തിലാണ് ‍ഞെട്ടിക്കുന്ന സംഭവം. അഞ്ച് വർഷത്തോളം പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. 

പതിനൊന്ന് വയസുള്ള പെൺകുട്ടിയാണ് കഴിഞ്ഞ അഞ്ച് വർഷത്തോളം പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പുനെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

2017 മുതൽ 45 വയസുകാരനായ പിതാവ് കുട്ടിയെ ലൈം​ഗികമായി ഉപയോഗിക്കുകയായിരുന്നു. ആ സമയത്തെല്ലാം കുടുംബം ബിഹാറിലായിരുന്നു താമസം. 2020 നവംബർ മുതലാണ് മുതിർന്ന സഹോദരൻ കുട്ടിയെ പീഡനത്തിന് ഇരയാക്കി തുടങ്ങിയത്. 60 വയസുകാരനായ മുത്തശ്ശനും അകന്ന ബന്ധത്തിലുള്ള 25 കാരനായ അമ്മാവനും നിരവധി തവണ കുട്ടിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നല്ല സ്പർശത്തെ കുറിച്ചും ചീത്ത സ്പർശത്തെ കുറിച്ചും സ്‌കൂളിൽ നടന്ന കൗൺസിലിങ് ക്ലാസിനിടെയാണ് ഇപ്പോൾ 11 വയസുള്ള പെൺകുട്ടി താൻ നേരിട്ട ദുരനുഭവങ്ങൾ പുറത്തു പറഞ്ഞത്. ഇതിനു പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെല്ലാം പെൺകുട്ടിയെ പീഡിപ്പിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്നും മറ്റുള്ളവരുടെ പീഡനത്തെ കുറിച്ച് ഇവർക്ക് പരസ്പരം അറിയുമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

SCROLL FOR NEXT