വീഡിയോ ദൃശ്യം 
India

കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; 23കാരിയും സുഹൃത്തും അറസ്റ്റിൽ (വീഡിയോ)

ബഹുനില കെട്ടിടത്തിനു മുകളില്‍ യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് യുവതിയുടെ മരണക്കളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജീവൻ പണയപ്പെടുത്തി ബഹുനില കെട്ടിടത്തിൽ താഴേക്ക് തൂങ്ങിക്കിടന്നു റീൽസെടുത്ത യുവതിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പുനെയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മീനാക്ഷി സലുൻഖെ (23) എന്നിവരെ ഭാരതി വിദ്യാപീഠ് പൊലീസാണ് പിടികൂടിയത്. വീഡിയോ ചിത്രീകരിച്ച രണ്ട് പേര്‍ ഒളിവിലാണ്. നാല് പേര്‍ക്കെതിരെയാണ് കേസ്.

പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസിൽ കയറിയായിരുന്നു സാഹസിക റീൽസ് ചിത്രീകരണം. ടെറസിൽ നിന്ന് യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീൽസ് ചിത്രീകരിച്ചത്. ഇതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കാണാം. വിഡിയോ വൈറലായതോടെ യുവതിക്കും യുവാവിനുമെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്