തിരക്കേറിയ റോഡില്‍, ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവിന്റെ റീല്‍സ് ചിത്രീകരണം; വീഡിയോ

ഇത്തരത്തില്‍ റീല്‍സ് ചിത്രീകരിച്ച യുവാവിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല
 dangerous stunt by suddenly laying on road in front of a running bus
തിരക്കേറിയ റോഡില്‍, ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവിന്റെ റീല്‍സ് ചിത്രീകരണംവീഡിയോ ദൃശ്യം
Updated on
1 min read

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കാനായി ബസിന് മുന്നില്‍ നിന്ന് അപകടരമായി അഭ്യാസം നടത്തി യുവാവ്. ഹൈദരബാദില്‍ ഇന്നലെയാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനും ചിത്രീകരിച്ചവര്‍ക്കുമെതിര രൂക്ഷവിമര്‍ശനമാണുയരുന്നത്.

റീല്‍സ് ചിത്രീകരിച്ച യുവാവിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹൈദരബാദിലെ തിരക്കേറിയ റോഡില്‍ നിന്നായിരുന്നു വീഡിയോ ചിത്രീകരണം. ഓടുന്ന ബസിന് മുന്നില്‍ കയറി നിന്ന് ബസിനടിയില്‍ കിടക്കുന്നത് വീഡിയോയി കാണാം. ബസിന്റെ മദ്യഭാഗത്ത് കിടന്നതാണ് അപകടം ഒഴിവായത്

ബസ് പോയി കഴിഞ്ഞ് യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നത് വിഡിയോയില്‍ കാണാം. ജീവന്‍ അപകടത്തിലാവുംവിധം റീല്‍സ് ചിത്രീകരിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. എന്നാല്‍, ഇവര്‍ ആരാണെന്ന കാര്യം പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയിലെ പഴയ ഒരുകെട്ടിടത്തിന്റെ മകുളില്‍ കയറി സാഹസികമായ റീല്‍സ് ചിത്രീകരിച്ച യുവാവിനെ പെണ്‍കുട്ടിയെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ടെറസില്‍നിന്ന് യുവാവിന്റെ ഒറ്റക്കൈയില്‍ യുവതി താഴേക്ക് തൂങ്ങിക്കിടക്കുന്ന റീലാണ് ചിത്രീകരിച്ചത്. ഇവര്‍ക്കൊപ്പമുള്ള സുഹൃത്തുക്കളാണ് വീഡിയോ ചിത്രീകരിച്ചത്.

ഒരു സുരക്ഷാസംവിധാനവും ഉപയോഗിക്കാതെയാണ് ഇത് ചിത്രീകരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. കെട്ടിടത്തിനുതാഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും വീഡിയോയില്‍ കാണാം.

 dangerous stunt by suddenly laying on road in front of a running bus
മരണക്കളി! കെട്ടിടത്തിനു മുകളില്‍ യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് യുവതി; റീല്‍സ് ചിത്രീകരണം, വിഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com