Minister Nirmala Sitharaman PTI
India

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് സര്‍വകലാശാല ടൗണ്‍ഷിപ്പുകളെ പിന്തുണയ്ക്കുമെന്ന് മന്ത്രി നിര്‍മല പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ബജറ്റ് 2026 ലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന പ്രഖ്യാപനം. എല്ലാ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

രാജ്യത്ത് ആകെ 700 ജില്ലകളാണ് ഉള്ളത്. വെറ്ററിനറി കോളജുകള്‍, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറികള്‍ എന്നിവയുമായി ബന്ധപ്പെട്ട, വായ്പാ ബന്ധിത മൂലധന സബ്‌സിഡി പദ്ധതിയും കേന്ദ്ര ബജറ്റില്‍ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ആയുഷ് ഫാര്‍മസികളും മരുന്ന് പരിശോധനാ ലാബുകളും, ഗുജറാത്തിലെ ജാമനഗറിലുള്ള WHO (ലോകാരോഗ്യ സംഘടന) പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രവും കൂടുതല്‍ നവീകരിക്കും. പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് സര്‍വകലാശാല ടൗണ്‍ഷിപ്പുകളെ പിന്തുണയ്ക്കുമെന്നും ധനമന്ത്രി നിര്‍മല പറഞ്ഞു.

The Union Budget 2026 has announced that girls' hostels will be opened in all districts of the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT