വികാഷ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

എംഎക്കാരനാണ്, എന്തെങ്കിലുമൊരു ജോലി തരൂ...; ട്വീറ്റുമായി യുവാവ്

ലോക്ക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും തൊഴില്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബിരുദാനന്തര ബിരുദധാരിയുടെ ട്വീറ്റ്

Author : സമകാലിക മലയാളം ഡെസ്ക്


ലോക്ക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും തൊഴില്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബിരുദാനന്തര ബിരുദധാരിയുടെ ട്വീറ്റ്. കോവിഡ് നിയന്ത്രണങ്ങള്‍ യോജിച്ച ജോലി കണ്ടെത്താന്‍ തടസ്സമായിരിക്കുകയാണെന്ന് സൂചിപ്പിച്ച് ഞായറാഴ്ചയാണ് വികാഷ് എന്ന യുവാവ് ട്വിറ്ററിലൂടെ സഹായം തേടിയത്. സോഷ്യോളജിയിലാണ് വികാഷ് ബിരുദാനന്തരബിരുദം നേടിയിട്ടുള്ളത്.  

'എന്തെങ്കിലും ഒരു ജോലി കണ്ടെത്താന്‍ ദയവായി എന്നെ സഹായിക്കൂ. ലോക്ഡൗണ്‍ കാലത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് ഏറെ പ്രയാസമാണ്. ലോക്ഡൗണ്‍ ആയതോടെ സ്വകാര്യകമ്പനിയില്‍ പോലും ഒരു ജോലി കണ്ടെത്താന്‍ സാധിച്ചില്ല. തട്ടിയും മുട്ടിയും കഴിയുന്നത് പോലും ബുദ്ധിമുട്ടാണ്. ദിവസക്കൂലിയ്ക്ക് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്'. വികാഷ് ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT