മനുഷ്യമുഖമുള്ള ആട്ടിൻകുട്ടി/ ടെലിവിഷൻ ചിത്രം 
India

മനുഷ്യന്റേതിന് സാമ്യമുള്ള കണ്ണുകളും മൂക്കും വായും; വിചിത്ര ആട്ടിൻകുട്ടി പിറന്നു; അമ്പരപ്പ് വിട്ടുമാറാതെ നാട്ടുകാർ

വിചിത്ര ആട്ടിൻകുട്ടി പിറന്ന വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂർ: മനുഷ്യന്‍റെ മുഖത്തിനോട് സമാനതയുള്ള മുഖമുള്ള കുഞ്ഞിനെ പ്രസവിച്ച് ആട്. അസമിലെ കാച്ചര്‍ ജില്ലയിലാണ്  സംഭവം.  മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. മനുഷ്യക്കുഞ്ഞിനോട് സമാനമായ മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. 

കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്‍റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തിൽ അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ അമ്പരപ്പിലാണ്. 

വിചിത്ര ആട്ടിൻകുട്ടി പിറന്ന വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.

ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. പിടികൂടിയ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്‍റെ വയറിലാണ് മനുഷ്യമുഖത്തോട് സമാനതയുള്ള സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്നുമാണ് അബ്ദുള്ള നുരേന്‍ എന്നയാള്‍ അവകാശപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്