പ്രതീകാത്മക ചിത്രം 
India

എട്ടുകാലുകളുമായി 'അത്ഭുത' ആട്ടിന്‍കുട്ടി; കാണാനായി നാട്ടുകാര്‍ വീട്ടുമുറ്റത്ത്

രണ്ട് കുട്ടികളാണ് ജനിച്ചത്. ഒന്ന് സാധാരണക്കുട്ടിയും മറ്റൊന്ന് അസാധാരണമായ കുട്ടിയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ആട്ടിന്‍ കുട്ടി ജനിച്ചു. ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയിലാണ് ആട്ടിന്‍ കുട്ടി ജനിച്ചത്. അത്ഭുത ആട്ടിന്‍കുട്ടിയെ കാണാനായി നിരവധി നാട്ടുകാരാണ് എത്തിയത്.

സരസ്വതി മണ്ഡല്‍ എന്ന സ്ത്രീയുടെ ആടാണ് എട്ടുകാലുള്ള ആട്ടിന്‍ കുട്ടിയെ പ്രസവിച്ചത്. ഇവര്‍ വീട്ടില്‍ നിരവധി ആടുകളെയും പശുക്കളെയും വളര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച ആടുകളില്‍ ഒന്ന് പ്രസവിച്ചു. രണ്ട് കുട്ടികളാണ് ജനിച്ചത്. ഒന്ന് സാധാരണക്കുട്ടിയും മറ്റൊന്ന് അസാധാരണമായ കുട്ടിയുമായിരുന്നു. എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായിട്ടാണ് ഒരു ആട്ടിന്‍ കുട്ടി പിറന്നത്. എന്നാല്‍ ജനിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എട്ടുകാലുള്ള ആട്ടിന്‍കുട്ടി മരിച്ചു.

എട്ടുകാലുള്ള ആട്ടിന്‍കുട്ടി ജനിച്ചെന്ന വാര്‍ത്ത കേട്ട് നിരവധി ആളുകളാണ് സരസ്വതിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ നിരവധി ആടുകള്‍ പ്രസവിച്ചെങ്കിലും ഇത് ആദ്യമായാണ് എട്ടുകാലുകളുളള ആട്ടിന്‍കുട്ടി പിറന്നതെന്ന് സരസ്വതി പറയുന്നു. അഞ്ച് മിനിറ്റ് നേരം മാത്രമാണ് ആട്ടിന്‍ കുട്ടി ജീവിച്ചിരുന്നത്. എന്നാല്‍ മറ്റേ ആട്ടിന്‍കുട്ടിയും ആടും സുഖമായിരിക്കുന്നെന്നും സരസ്വതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും