Google CEO Sundar Pichai at AI Summit 
India

എഐയെക്കാള്‍ വലുതായി ഞാൻ സ്വപ്നം കാണുന്ന ഒരു സാങ്കേതിക വിദ്യയുമില്ല: സുന്ദര്‍ പിച്ചൈ

മനുഷ്യരാശി വലിയ സ്വപ്നങ്ങള്‍ കാണുമ്പോള്‍ എന്ത് സാധ്യമാണെന്നതിന്റെ ഉദാഹരണമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യത്തെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. നിര്‍മിത ബുദ്ധിയുടെ സ്വാധീനം ശക്തമാകുന്നതോടെ ചില റോളുകള്‍ ഓട്ടോമേറ്റ് ചെയ്യപ്പെടും. പല തൊഴിലുകള്‍ക്കും എഐയുടെ സ്വാധീനം ശക്തമാകുകയും പുതിയ കരിയറുകള്‍ രൂപം കൊള്ളുകയും ചെയ്യും. ഇത്തരത്തില്‍ ലോകത്തെ തൊഴില്‍ ശക്തിയെ എഐ പുനര്‍നിര്‍മ്മിക്കുമെന്നാണ് സുന്ദര്‍ പിച്ചൈയുടെ പ്രതികരണം. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026 സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൊഫഷണല്‍ യുട്യൂബ് കണ്ടന്റ് നിര്‍മാതാവ് എന്നൊരു ആശയം നിലവിലില്ലായിരുന്നു. ഇന്ന് ലോകത്ത് നിരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ''മനുഷ്യരാശി വലിയ സ്വപ്നങ്ങള്‍ കാണുമ്പോള്‍ എന്ത് സാധ്യമാണെന്നതിന്റെ ഉദാഹരണമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എഐയെക്കാള്‍ വലിയ സാങ്കേതിക വിദ്യയൊന്നും ഞാന്‍ സ്വപ്‌നം കണ്ടിട്ടില്ല. എഐ നമ്മുടെ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോം മാറ്റങ്ങളില്‍ ഒന്നാണ്. എന്നാല്‍, എഐയോടുള്ള സമീപനം ധീരവും, ഉത്തരവാദിത്ത പൂര്‍ണവുമാണെങ്കിലും ഈ മേഖലയിലുള്ളവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നേട്ടങ്ങള്‍ സാക്ഷാത്കരിക്കപ്പെടില്ലെന്നും സുന്ദര്‍ പിച്ചൈ പറയുന്നു.

ഇത്തരം രംഗങ്ങളില്‍ പരിശീലനം എറെ പ്രധാനമാണ്. ഇതിന് വേണ്ടിയുള്ള സാങ്കേതിക പിന്തുണ നല്‍കുന്ന വിധത്തില്‍ ഗൂഗിള്‍ പ്രവര്‍ത്തിക്കുമെന്നും സുന്ദര്‍ പിച്ചൈ പ്രതികരിച്ചു. വ്യക്തമായ നിയമങ്ങള്‍ സ്ഥാപിക്കുകയും അപകടസാധ്യതകള്‍ പരിഹരിക്കുകയും ചെയ്യുന്ന ഇടപെടലുകള്‍ക്ക് അപ്പുറം, പൊതു സേവനങ്ങളിലേക്ക് എഐയുടെ സാധ്യത ഉപയോഗപ്പെടുത്തുക എന്നതില്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കുന്നു.

 AI will undoubtedly reshape the workforce—automating some roles, evolving others, and creating entirely new careers, said Google CEO Sundar Pichai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാക്കവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

'വെപ്പ് മുടി അഴിഞ്ഞു വീഴുമെന്ന് പേടിച്ച് കൈ മാറ്റാന്‍ പറഞ്ഞു; ഒന്നും അറിയാത്തവര്‍ വരെ അന്ന് ചീത്ത വിളിച്ചു': കെഎസ് ചിത്ര

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

'പാശുപതാസ്ത്രത്തെ ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണുമായി ഉപമിക്കാം'; വൈറലായി ജഗദീഷിന്റെ വാക്കുകൾ‌

നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

SCROLL FOR NEXT