പ്രതീകാത്മക ചിത്രം 
India

നഴ്‌സ് കുളിക്കുന്ന വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ കേസ്

ചിത്രീകരിച്ച വീഡിയോ ഡോക്ടര്‍ ഭര്‍ത്താവിന് അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

രാംപൂര്‍: നഴ്‌സ് കുളിക്കുന്നതിന്റെ വീഡിയോ ഡോക്ടര്‍ പകര്‍ത്തിയതായി പരാതി. ഈ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് മധ്യവയസ്‌കയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 

പരാതിക്കാരി ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടായളാണ്. ചിത്രീകരിച്ച വീഡിയോ ഡോക്ടര്‍ ഭര്‍ത്താവിന് അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. ഈ ദൃശ്യം കണ്ടതിന് പിന്നാലെ ഭര്‍ത്താവ് വിവാഹമോചനം തേടി. ഡോക്ടര്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും മധ്യവയസ്‌ക പറയുന്നു.

പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇപ്പോള്‍ അവര്‍ ബലാത്സംഗവും ബ്ലാക്ക് മെയിലും ആരോപിക്കുന്നു. 45കാരനായ ഡോക്ടറും വിവാഹിതനാണ്. ഡോക്ടര്‍ക്കെതിരെ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു. കുറ്റാരോപിതനായ ആളുടെ ഭാര്യയും ഡോക്ടറാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT