വിനേഷ് ഫോഗട്ട് ഫയല്‍
India

സമരം ചെയ്യുന്ന കര്‍ഷകരെ ശ്രദ്ധിക്കൂ, അവരുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കൂ; കേന്ദ്രത്തോട് വിനേഷ് ഫോഗട്ട്

പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ പ്രതിഷേധം.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പ്രതിഷേധിക്കുന്ന കര്‍ഷകര്‍കരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒളിംപിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ 200 ദിവസം തികയുന്നതിന്റെ ഭാഗമായി പകല്‍ സമയത്ത് മഹാപഞ്ചായത്ത് നടത്തി. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ കര്‍ഷകരുടെ മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

കര്‍ഷകരെ കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങളുടെ മകള്‍ നിങ്ങളോടൊപ്പം തന്നെയുണ്ട്. രാജ്യാന്തര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഞങ്ങള്‍ക്ക് കുടുംബം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. 200 ദിവസം പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ ഞങ്ങള്‍ക്ക് ഭക്ഷണം തന്നില്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ മത്സരിക്കും. ഇത്രയധികം സംഭവിച്ചിട്ടും അവര്‍ ഹൃദയം തുറന്ന് രാജ്യത്തെ പോറ്റുകയാണ്.

ഹരിയാനയിലെ ബലാലിയില്‍ നിന്നുള്ള വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫൈനല്‍ മത്സരത്തില്‍ ഭാരം കൂടിയതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT