പ്രതീകാത്മീക ചിത്രം 
India

ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി; മുത്തച്ഛനും മുത്തശ്ശിയും മരിച്ചു; ചെറുമകന്‍ അറസ്റ്റില്‍

വൃദ്ധ ദമ്പതികളെ കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്തെ പില്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. 

വൃദ്ധദമ്പതികളായ കാലുവു അറുമുഖം, ഭാര്യ മണി കാലുവു എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തിയ ഇവരുടെ ചെറുമകന്‍ അരുള്‍ ശക്തി വിഷം കലര്‍ത്തിയ ശീതളപാനീയം ദമ്പതികള്‍ക്ക് നല്‍കുകയായിരുന്നു. 

വൃദ്ധ ദമ്പതികളെ കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷം നല്‍കിയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുമാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍