പ്രതീകാത്മക ചിത്രം 
India

രണ്ടുവയസുള്ള കൊച്ചുമകള്‍ പുലിയുടെ വായില്‍, ധീരമായി പോരാടി മുത്തച്ഛനും മുത്തശ്ശിയും; അത്ഭുതകരമായ രക്ഷപ്പെടല്‍ 

രണ്ടുവയസുള്ള കൊച്ചുമകളെ പുള്ളിപ്പുലിയുടെ വായില്‍ നിന്ന് രക്ഷിച്ച് മുത്തച്ഛനും മുത്തശ്ശിയും

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രണ്ടുവയസുള്ള കൊച്ചുമകളെ പുള്ളിപ്പുലിയുടെ വായില്‍ നിന്ന് രക്ഷിച്ച് മുത്തച്ഛനും മുത്തശ്ശിയും. കുഞ്ഞിനെ രക്ഷിക്കാന്‍ സര്‍വശക്തിയുമെടുത്ത് പോരാടുന്നതിനിടെ ഒരു ഘട്ടത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കും നേരെ പുലി തിരിഞ്ഞു. പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇത് കണ്ട പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിന് സമീപമാണ് വ്യാഴാഴ്ച രാത്രിയാണ് സംഭവം.വീട്ടില്‍ മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ പുലി കടിച്ചെടുത്ത് കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് കൊണ്ട് മുത്തശ്ശി പുലിയെ നേരിട്ടു. പുലിയുടെ വായില്‍ നിന്നും കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ അവര്‍ സര്‍വശക്തിയുമെടുത്ത് പോരാടി. 

ഈ സമയം മറ്റൊരു മുറിയിലായിരുന്ന മുത്തച്ഛനും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് പുലിയുടെ കണ്ണിലും മൂക്കിലും ശക്തമായി ഇടിച്ചു. അതിനിടെയാണ് പുലി പ്രായമായവര്‍ക്ക് നേരെ തിരിഞ്ഞത്. പുലിയുടെ ആക്രമണത്തിനിടെ ഒച്ചവെച്ചതോടെ പ്രദേശവാസികള്‍ വടിയും മറ്റുമായി ഓടിക്കൂടി.  ഇത് കണ്ട പുലി കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT